Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിനടിയില്‍ കാട്ടുപന്നി കുടുങ്ങി
വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിനടിയില്‍ കാട്ടുപന്നി കുടുങ്ങി. അഗ്നിശമനസേനയും നാട്ടുകാരും രക്ഷകരായി. ചൊവ്വാഴ്ച ഉച്ചക്ക് 12ന് വാമനപുരം പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ പന്നി കാറിനടിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍നിന്ന് രക്ഷപ്പെടാന്‍ പന്നി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്ഥലത്തെത്തിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിശമനസേനയും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി പന്നിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.