കുടി​െവള്ളം നൽകിയില്ല; വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥയെ മര്‍ദിച്ച യുവതി അറസ്​റ്റില്‍

​വെഞ്ഞാ​റ​മൂ​ട്: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​യെ മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​റ​സ്​​റ്റി​ല്‍. പു​ളി​മാ​ത്ത് താ​ളി​ക്കു​ഴി അ​ബി നി​വാ​സി​ല്‍ ആ​ശ​യാ​ണ്​ (34) അ​റ​സ്​​റ്റി​ലാ​യ​ത്. വാ​മ​ന​പു​രം ക​ള​മ​ച്ച​ല്‍ പ​ത്മ​വി​ലാ​സ​ത്തി​ല്‍ പ​ത്മ​കു​മാ​രി​ക്കാ​ണ്​ (65) മ​ർ​ദ​ന​മേ​റ്റ​ത്. കഴിഞ്ഞദിവസം വൈ​കീ​ട്ട് 3.30നാ​യി​രു​ന്നു സം​ഭ​വം. ആ​ദ്യം വെ​ള്ളം ചോ​ദി​ച്ചാ​ണ് യു​വ​തി വീ​ട്ടി​ലെ​ത്തി​യ​ത്.

വെ​ള്ളം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍ന്ന് മ​ട​ങ്ങി​പ്പോ​യ യു​വ​തി ക​ണി​ച്ചോ​ട് ജ​ങ്​​ഷ​നി​ലെ​ത്തി ക​ട​യി​ല്‍നി​ന്ന്​ വെ​ള്ളം വാ​ങ്ങി കു​ടി​ച്ച ശേ​ഷം മ​ട​ങ്ങി​യെ​ത്തി പി​ന്‍വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന് വീ​ട്ട​മ്മ​യെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​െ​ട്ട​ത്തി​യ അ​യ​ല്‍വാ​സി​ക​ള്‍ ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന്​ വീ​ട്ട​മ്മ​യെ ര​ക്ഷി​ച്ച​ശേ​ഷം യു​വ​തി​യെ ത​ട​ഞ്ഞു വെ​ക്കു​ക​യും പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന്, വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് യു​വ​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - No drinking water provided; Woman arrested for trespassing on house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.