റിയാസ്

വ്യാപാരിയെയും മകനെയും ആക്രമിച്ച സംഭവം: ഒരാള്‍ കൂടി അറസ്​റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: വ്യാ​പാ​രി​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്​​റ്റി​ലാ​യി.

കാ​ട്ടാ​ക്ക​ട വി​ള​പ്പി​ല്‍ പേ​യാ​ട് ച​പ്പാ​ത്ത്മു​ക്ക് അ​ലൈ​റ്റ് റാ​ഹ​ത്ത് ഹൗ​സി​ല്‍ റി​യാ​സി​നെ(30) ആ​ണ് വ​ട്ട​പ്പാ​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

കാ​ട്ടാ​ക്ക​ട വി​ള​യി​ല്‍ പെ​രു​ങ്കാ​വ് മി​ണ്ണം​കോ​ട് പോ​ങ്ങി​ല്‍ വി​ള വീ​ട്ടി​ല്‍ ഷാ​ന​വാ​സ്(36), വി​ള​പ്പി​ല്‍ പു​ന്ന​ശ്ശേ​രി വാ​ഴ​വി​ളാ​ക​ത്ത് അ​ഖി​ല്‍ ഭ​വ​നി​ല്‍ അ​ഖി​ല്‍(26) എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്ന​ത്.

ക​ന്യാ​കു​ള​ങ്ങ​ര​യി​ലെ വ്യാ​പാ​രി​യാ​യ വെ​മ്പാ​യം മു​ക്കം​പാ​ല​മൂ​ട് കാ​രം​കോ​ട് ആ​ബി​ദാ ഭ​വ​നി​ല്‍ അ​സീം വൈ​ദ്യ​ന്‍, മ​ക​ന്‍ അ​സിം​ഷാ എ​ന്നി​വ​ര്‍ക്കാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 21 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ല്‍ പോ​യി​രു​ന്ന റി​യാ​സി​നെ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നെ​ടു​മ​ങ്ങാ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ഡി​പ്പോ​യി​ല്‍ നി​ന്നാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വ​ട്ട​പ്പാ​റ സി.​ഐ ബി​നു​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ അ​ബ്​​ദു​ല്‍ അ​സീ​സ്, സ​ലി​ല്‍, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ര്‍ അ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - merchent and son attacked: one more arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.