Posted On
date_range Updated On
date_range ബൈക്കപകടത്തില്‍ ഗൃഹനാഥന് പരിക്ക്
വെഞ്ഞാറമൂട്: ബൈക്കപകടത്തില്‍ ഗൃഹനാഥന് പരിക്ക്. ആറ്റിങ്ങല്‍ കൊട്ടിയോട് ചന്ദ്രോദയത്തില്‍ ചന്ദ്രന് നായര്‍ക്കാണ് (65) പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി 10.30ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വാളക്കാട് ജങ്ഷന് സമീപം െവച്ചായിരുന്നു അപകടം. യാത്രക്കിടെ റോഡിലെ ഹംപില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ചന്ദ്രന്‍നായര്‍ റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേൽക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.