കുഞ്ഞിന്റെ ത​ല​യി​ല്‍ കു​ടു​ങ്ങി​യ ക​ലം അ​ഗ്നി​ര​ക്ഷാ​സേ​ന

മു​റി​ച്ചു​മാ​റ്റു​ന്നു

ഒന്നര വയസ്സുകാരന്റെ തലയിൽ കലം കുടുങ്ങി: അഗ്നിരക്ഷാസേന രക്ഷ​പ്പെടുത്തി

വെ​ഞ്ഞാ​റ​മൂ​ട്: ക​ളി​ക്കി​ട​യി​ല്‍ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്റെ ത​ല​യി​ല്‍ ക​ലം കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷ​​പ്പെ​ടു​ത്തി. പു​ളി​മാ​ത്ത് ചെ​റു​കാ​രം മേ​ലേ​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ശ്യാ​മി​ന്റെ മ​ക​ന്‍ ശ​ര​ണി​ന്റെ ത​ല​യാ​ണ് സ്റ്റീ​ല്‍ ക​ല​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്.

തു​ട​ര്‍ന്ന് വീ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും ചേ​ര്‍ന്ന് കു​ട്ടി​യു​ടെ ത​ല​യി​ല്‍ നി​ന്നും ക​ലം ഊ​രി​മാ​റ്റാ​ന്‍ വേ​ണ്ട​ത്ര ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ക​ലം മു​റി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് അ​സി​സ്റ്റ​ന്റ് സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, അ​ഗ്നി​ര​ക്ഷാ​സേ​ന ഓ​ഫി​സ​ര്‍മാ​രാ​യ ര​ഞ്ജി​ത്, വി​നേ​ഷ് കു​മാ​ര്‍, ഷ​ഫീ​ഖ്, എ​ച്ച്.​ജി. മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം. 

Tags:    
News Summary - head of one-and-a-half-year-old boy got stuck in pot- rescued by fire brigade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.