കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു
വെഞ്ഞാറമൂട്: കൃഷിയിടത്തിലിറങ്ങിയ പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. പന്നിശല്യം രൂക്ഷമായ പുല്ലമ്പാറ പഞ്ചായത്തിലെ പുല്ലമ്പാറ പാടശേഖരത്തിലിറങ്ങിയ പന്നികളെയാണ് പഞ്ചായത്ത് അധികൃതരുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ വനപാലകര്‍ വെടിവെച്ചുകൊന്നത്.
കാര്‍ഷികമേഖലയായ പുല്ലമ്പാറയില്‍ കാട്ടുപന്നി ശല്യം കൃഷിക്കാര്‍ക്ക് വലിയ തലവേദയായിരുന്നു. പന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കല്‍ നിത്യ സംഭവമായതോടെ പലരും കൃഷിതന്നെ ഉപേക്ഷിക്കുകയുണ്ടായി. തുടര്‍ന്നും കൃഷി ചെയ്യാന്‍ താൽപര്യമുള്ളവര് ഏതുവിധേനയും പന്നിശല്യം ഒഴിവാക്കിത്തരണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.
ആവശ്യം പരിഗണിച്ച പഞ്ചായത്ത് അധികൃതര്‍ യോഗം ചേരുകയും കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ വെടിവച്ച് കൊല്ലാൻ വനംവകുപ്പിെൻറ സഹായം തേടാനും തീരുമാനിക്കുകയുണ്ടായി.
സമീപകാലത്ത് പന്നി ശല്യം കൂടുതല്‍ രൂക്ഷമായതോടെ കര്‍ഷകര്‍ വീണ്ടും പഞ്ചായത്തിനെ സമീപിക്കുകയും പഞ്ചായത്തധികൃതര്‍ പാലോട് വനം വകുപ്പിെൻറ സഹായം തേടുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് പാലോട് റെയിഞ്ചിലെ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കുമൊപ്പം കാത്തിരിക്കുകയും പുലര്‍ച്ച ഒരുമണിയോടേ പാടശേഖരത്തിലേക്ക് എത്തിയ പന്നികളില്‍ നാലെണ്ണത്തിനെ വെടിെവച്ച് കൊല്ലുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.