വെ​ഞ്ഞാ​റ​മൂ​ട്ടി​ലു​ണ്ടാ​യ സി.​പി.​എം-​സി.​പി.​ഐ സം​ഘ​ർ​ഷ​ത്തി​ൽ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്​ നീ​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ന്ന പൊ​ലീ​സ്​

മുദ്രാവാക്യം വിളിയുടെ പേരില്‍ സി.പി.എം-സി.പി.ഐ കൈയാങ്കളി; കല്ലേറ്

വെഞ്ഞാറമൂട്: പണിമുടക്കിനിടെ വെഞ്ഞാറമൂട്ടില്‍ സി.പി.ഐ-സി.പി.എം സംഘര്‍ഷം. എൽ.ഡി.എഫ് ഘടകകക്ഷികളായ ഇരുപാര്‍ട്ടിയുടെയും തൊഴിലാളി സംഘടനകള്‍ വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തിയത്. സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടന്ന പ്രകടനം സി.ഐ.ടി.യു തൊഴിലാളികളുടെ സമരപ്പന്തലിന് മുന്നില്‍ എത്തിയപ്പോഴാണ് കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് രണ്ട് സംഘങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ എ.ഐ.ടി.യു.സി സമരപ്പന്തലിനടുത്തേക്ക് പ്രകടനം നടത്തി. ഇത് വാഹനം കുറുകെയിട്ട് പൊലീസ് തടഞ്ഞു. തുടർന്ന് രണ്ടു കൂട്ടരും തമ്മില്‍ പരസ്പരം കല്ലേറ് നടന്നു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Tags:    
News Summary - CPM-CPI clash over slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.