വെഞ്ഞാറമൂടിന്​ സമീപം യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന്​ കാര്‍ മോഷ്​ടിച്ചയാളുടെ സി.സി.ടി.വി ദൃശ്യം

ഷോറൂം കുത്തിത്തുറന്ന് മോഷ്​ടിച്ച കാർ ഉപേക്ഷിച്ച നിലയില്‍

വെഞ്ഞാറമൂട്: ഷോറൂം കുത്തിത്തുറന്ന് മോഷ്​ടിച്ച കാർ പിന്നീട്​ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂടിന്​ സമീപം തണ്ട്രാംപൊയ്കയില്‍ പ്രവര്‍ത്തിക്കുന്ന മണലിമുക്ക് സ്വദേശി റിയാസി​െൻറ ഉടമസ്ഥതയിലുള്ള സിറ്റിസണ്‍ യൂസ്ഡ് കാര്‍ ഷോപ്പില്‍നിന്നാണ് കാര്‍ മോഷ്​ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച 1.45ന്​ മോഷ്​ടാവ് അകത്തുകടന്നതായാണ്​ സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിലുള്ളത്​.

ഓഫിസി​െൻറ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്​ടാവ് അവിടത്തെ മേശയും അലമാരയും കുത്തിപ്പൊളിച്ച് താക്കോല്‍ എടുത്ത്് ഷെഡ്​ഡിനുള്ളില്‍ എത്തി കാര്‍ ഓടിച്ചുപോയതായി ദൃശ്യങ്ങളില്‍ കാണാം. ബാഗ് പിന്‍ഭാഗത്ത് തൂക്കി മാസ്‌ക് ധരിച്ചെത്തിയ 25 വയസ്സ്​ തോന്നിക്കുന്നയാളാണ ്‌മോഷ്​ടാവ്. സ്ഥാപന ഉടമ റിയാസ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പൊലീസും ഡോഗ് സ്​ക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി.

അന്വേഷണം നടക്കുന്നതിനിടെയാണ് രാത്രി അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ എരൂരിന് സമീപം പൂവണത്തുംമൂട്ടില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്​. തുടര്‍ന്ന് പൊലീസ് അവിടെയെത്തി കാര്‍ കസ്​റ്റഡിയിലെടുത്തു. പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടു​െണ്ടന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - car which stolen from showroom found as abandoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.