കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട്​ കാർ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ആലപ്പുഴ ചാരുംമൂട് സ്വദേശികളായ സിനു (35), അനു (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ സംസ്ഥാന പാതയില്‍ കീഴായിക്കോണം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.

തിരുവനന്തപുരത്ത് ക്ഷേത്രം ദര്‍ശനം കഴിഞ്ഞ്​ മടങ്ങുകയായിരുന്നു കാറിലെ യാത്രക്കാര്‍. സംഭവ സ്ഥലത്തിനടുത്തുള്ള അഗ്നിശമന സേനാ ഓഫിസില്‍ നിന്നും ജീവനക്കാരെത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - car accident two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.