Posted On
date_range Updated On
date_range ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു
വെഞ്ഞാറമൂട്: ബൈക്കിലെത്തി കാല്‍നടയാത്രികയായ വീട്ടമ്മയുടെ ഒന്നരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കവര്‍ന്നു.
ആലുന്തറ നാഗരുകുന്ന് വീട്ടില്‍ തങ്കമണിയുടെ കഴുത്തില്‍കിടന്ന മാലയാണ് അപഹരിച്ചത്. ബുധനാഴ്ച പകല്‍ 11ന് മണ്ഡപക്കുന്ന് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ. യാത്രക്കിടെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് വീട്ടമ്മയുടെ കഴുത്തില്‍നിന്നും മാല പൊട്ടിച്ചെടുത്ത് മണ്ഡപക്കുന്ന് ഭാഗത്തേക്ക് അതിവേഗത്തില്‍ ഓടിച്ചുപോയി.
വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.