ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണപ്പോൾ
ബൈക്കിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണു; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ബൈക്ക് യാത്രികന് തലനാരിഴക്ക് രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വെഞ്ഞാറമൂട് പോത്തന്കോട് ബൈപാസില് കോലിയക്കോടിന് സമീപമായിരുന്നു സംഭവം. വൈദ്യുതി പോസ്റ്റിന്റെ ചുവട് ഭാഗത്ത് നിന്നും അൽപം മുകളില് വെച്ച് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.
പോസ്റ്റ് ഒടിഞ്ഞതിനൊപ്പം പൊട്ടിയ വൈദ്യുതി കമ്പി ബൈക്ക് യാത്രികന്റെ ദേഹത്ത് പതിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ലൈന് പൊട്ടി വൈദ്യുതി നിലച്ചതിനാൽ ബൈക്ക് യാത്രികൻ രക്ഷപ്പെടുകയായിരുന്നു. അപകടത്തെതുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.