നിയന്ത്രണം വിട്ട ആംബുലന്‍സ് വെമ്പായം കൊപ്പത്ത് മറിഞ്ഞ നിലയില്‍

ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞു; രണ്ടു പേർക്ക്​ പരിക്ക്

വെഞ്ഞാറമൂട്: ബൈക്കിലിടിച്ചതോടെ നിയന്ത്രണം വിട്ട ആംബുലസ് മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ വെമ്പായം കുതിരകുളം മേലതില്‍ വീട്ടില്‍ കുമാര്‍ (41), ആംബുലന്‍സ് ഡ്രൈവര്‍ പേരൂര്‍ മുളവന പുത്തന്‍ വീട്ടില്‍ സജീര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ട് 5.30ന് എം.സി റോഡില്‍ വെമ്പായത്തിനു സമീപം കൊപ്പത്ത് ​െവച്ചായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസ് കൊപ്പത്ത് വച്ച് ബൈക്കിലും സമീപത്തെ ഇലക്ട്രിക് പോസ്​റ്റിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാരും വെഞ്ഞാറമൂട് ​െപാലീസും രക്ഷാ പ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.