വെഞ്ഞാറമൂട് ചന്തക്ക് സമീപം റോഡരികില്‍ മാലിന്യം തള്ളിയ നിലയില്‍
Posted On
date_range Updated On
date_range ജനവാസ മേഖലയിൽ മാലിന്യം തള്ളിയിട്ട് ഒരാഴ്ച; ജനം ദുരിതത്തിൽ
വെഞ്ഞാറമൂട്: ജനവാസ മേഖലയില്‍ റോഡ് വശത്ത് മാലിന്യം തള്ളിയനിലയില്‍. നെല്ലനാട് പഞ്ചായത്തിന്റെ കീഴില്‍ കിഴക്കേ റോഡിലുള്ള വെഞ്ഞാറമൂട് ചന്തയുടെ മതിലിനോട് ചേര്‍ന്നും വെഞ്ഞാറമൂട് യു.പി.എസിലേക്കുള്ള റോഡ് വശത്തായിട്ടുമാണ് ഒരാഴ്ച മുമ്പ് മാലിന്യം തള്ളിയത്.
നായകള്‍ കടിച്ച് കീറിയും കാക്കകള്‍ കൊത്തിവലിച്ചും പരിസരമാകെ മാലിന്യം പടർന്നിരിക്കയാണ്. ദുരിതത്തിലായ പരിസരവാസികള്‍ ഇതു സംബന്ധിച്ച് പഞ്ചായത്തില്‍ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല എന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.