മാനവീയം വീഥി നിയന്ത്രിക്കാന്‍ കോര്‍പറേഷന് അധികാരമില്ല: വി. ശിവന്‍കുട്ടി

തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി നി​യ​ന്ത്രി​ക്കാ​നോ അ​വി​ടെ ന​ട​ക്കു​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ നി​രോ​ധി​ക്കാ​നോ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന് മു​ന്‍ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി.

എം.​എ. ബേ​ബി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഒ​ത്തു​ചേ​രാ​ന്‍ ഇ​ടം എ​ന്ന നി​ല​യി​ല്‍ മാ​ന​വീ​യം വീ​ഥി യാ​ഥാ​ര്‍ഥ്യ​മാ​യ​ത്. അ​ന്ന് താ​ൻ തി​രു​വ​ന​ന്ത​പു​രം ഈ​സ്റ്റ് എം.​എ​ല്‍.​എ​യും സി. ​ജ​യ​ന്‍ബാ​ബു മേ​യ​റു​മാ​യി​രു​ന്നു. മാ​ന​വീ​യം വീ​ഥി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ക​രെ​യും ഉ​ള്‍പ്പെ​ടു​ത്തി സ​മി​തി രൂ​പീ​ക​രി​ക്കാ​നാ​യി​രു​ന്നു അ​ന്ന് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

മാ​ന​വീ​യം വീ​ഥി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള റോ​ഡാ​ണ്. ന​ട​ത്തി​പ്പ് അ​വ​കാ​ശം ന​ഗ​ര​സ​ഭ​ക്ക്​ കൈ​മാ​റി​യ​താ​യി ത​ല​സ്ഥാ​ന നി​വാ​സി​ക​ള്‍ക്ക് അ​റി​വി​ല്ല. മാ​ന​വീ​യം വീ​ഥി​യി​ല്‍ എ​ല്ലാ​വ​ർ​ക്കും ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ൻ അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ അ​വി​ടു​ത്തെ അ​ടി​സ്ഥാ​ന സ​ങ്ക​ല്‍പ്പ​ത്തി​ന് കോ​ട്ടം വ​രാ​ത്ത രീ​തി​യി​ലാ​യി​രി​ക്ക​ണം പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കേ​ണ്ട​ത്. അ​വി​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. അ​ല്ലാ​തെ അ​വി​ടു​ത്തെ സ്ഥ​ല​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി വെ​ക്കു​ന്ന​ത് മാ​ന​വീ​യ​ത്തി​ന്റെ സ​ങ്ക​ല്‍പ്പ​ങ്ങ​ള്‍ക്ക് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Corporation Has No Authority Over Manaveeyam Veedhi Says Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.