പൂന്തുറ: ഭര്‍ത്താവിനെ പൂന്തുറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ നാലംഗ സംഘത്തെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാഷ് (39), നജീംഷാ (41), ബിജു പ്രസാദ് (28), അജിത്കുമാര്‍ (56) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന മുട്ടത്തറ സ്വദേശി രഞ്ജിത്തും (32) പ്രതികള്ക്കൊപ്പമുണ്ടെന്ന് പറയപ്പെടുന്നു.
എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ഗോവയില്‍ പോകുകയായിരുന്നെന്നും രഞ്ജിത്ത് വെളിപ്പെടുത്തിയതായി സൂചനയുണ്ട്.
രഞ്ജിത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് പൂന്തുറ പൊലീസ് കേസെടുത്തത്. നാലംഗ സംഘം പിടിയിലായെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് പൂന്തുറ പൊലീസ് പയ്യന്നൂരിലേക്ക് തിരിച്ചു.
ശനിയാഴ്ച പിടിയിലായവരെ പൂന്തുറയില്‍ എത്തിക്കുമെന്ന് പൂന്തുറ പൊലീസ് പറഞ്ഞു.
പൊലീസ് രഞ്ജിത്തിന്റെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംഘം കാസര്‍കോട് ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ച പൂന്തുറ പൊലീസ് വിവരം കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ സ്റ്റേഷനുകളിലെക്ക് കൈമാറുകയായിരുന്നു.
തുടര്‍ന്ന് സംഘം സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച രാത്രി പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു നിര്‍ത്തിയാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.