പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു; ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

ബാലരാമപുരം: വീട്ടുവളപ്പിലെ മലിന ജലടാങ്കില്‍ നിന്നും പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് ഗൃഹനാഥന്‍മരിച്ചു. ബാലരാമപുരം ചാവടിനട, കട്ടച്ചക്കുഴി, വാറുവിളാ വീട്ടില്‍ സെബാസ്റ്റ്യന്‍ (50) മരിച്ചു. മലിന ജലം ഒഴുക്കിവിടുന്ന സ്ലാബിന് മുകളില്‍ നിന്നു ഫശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ്ല് ഇടിഞ്ഞ് താഴ്ന്ന് സെബത്യന്‍ സ്ലാബിനടിയിലകപ്പെട്ടു. കുളിപ്പിക്കുന്നതിനായി കെട്ടിയിരുന്ന പശു സെബാസ്റ്റ്യന് മുകളില്‍ വീഴുകയും ചെയ്തു. വീട്ടുകാരും പരിസരവാസികളും ഓടിയെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. നെയ്യാറ്റിന്‍കര,വിഴിഞ്ഞം തുടങ്ങിയ പ്രദേശത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. ഭാര്യ ഷീബ, മക്കള്‍ ഷിജി, ഷിജു. ബാലരാമപുരം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഒരുകൂടുംബത്തിന്റെ പ്രതീക്ഷയായിരുന്നു സെബാസ്റ്റ്യന്‍. ഓട്ടോ ഓടിച്ചും മറ്റ് തൊഴിലുകള്‍ ചെയ്തുമാണ് സെബാസ്റ്റ്യന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. സെബാസ്റ്റ്യന്റെ പ്രാരാബ്ധം കണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ സൗജന്യമായി നല്‍കിയതായിരുന്നു പശുക്കുട്ടിയെ. ദിവസവും പശുവിനെ കുളിപ്പിച്ച് ഭക്ഷണം നല്‍കിയ ശേഷമാണ് സെബാസ്റ്റ്യന്‍ ജോലിക്ക് പോകുന്നത്. പശുക്കുട്ടിയെ കുളിപ്പിച്ച ശേഷം ഓട്ടോ ഓടിക്കുന്നതിനായി പോകുവാനുള്ള തയാറെടുപ്പിലാണ് നാടിനെ ഞെട്ടിച്ച അപകടം.

വീടിന് സമീപത്തുള്ള വേസ്റ്റ് വെള്ളം ഒഴുക്കി വിടുന്നതിനുള്ള കുഴി അടുത്തിടെ മെയിന്റന്‍സ് നടത്തിയെങ്കിലും വെള്ളം നിരന്തരം വീഴുന്ന പ്രദേശമായത് കാരണം പെട്ടെന്ന് കുഴി തകര്‍ന്ന് വീഴുകയായിരുന്നു. വീട്ടുകാരും പരിസരത്തുള്ളവരുമെത്തുമ്പോഴേക്കും ഒന്നും ചെയ്യാന്‍ കഴിയാതെ കുഴിയില്‍ സ്ലാബിനിടയില്‍ കുടുങ്ങിക്കിടക്കുന്ന സെബാസ്റ്റ്യനെയും പശുവിനെയുമാണ് കാണാന്‍ സാധിച്ചത്. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സ്ലാബിനിടയില്‍ അമര്‍ന്ന് സെബാസ്റ്റ്യന്റെ ജീവന്‍ നഷ്ടപ്പെട്ടത്. അപകടം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് വീട്ടുകാരും മോചിതരായിട്ടില്ല.

Tags:    
News Summary - accidente: householder and the calf died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.