Posted On
date_range Updated On
date_range സോളിഡാരിറ്റി: എം. ഷാഫി ജില്ല പ്രസിഡൻറ്, ഷാഹിൻ സെക്രട്ടറി
തിരുവനന്തപുരം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ജില്ല പ്രസിസൻറായി എം. ഷാഫിയെയും സെക്രട്ടറിയായി ഷാഹിനെയും തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് സിടി സുഹൈബിെൻറ അധ്യക്ഷതയിൽ നടന്ന ജില്ല സമിതിയിലാണ് െതരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാരായി റാഫിദ് (സംഘടന), എം.എ ഷജീർ (പി.ആർ), മുബാറക്ക് (ഇസ്ലാമിക സമൂഹം), റിഷാബ് (ദഅ്വ), ദിയ (യൂത്ത് കൾചർ) എന്നിവരെ തെരഞ്ഞെടുത്തു. മുൻ ജില്ല സമിതി അംഗങ്ങൾക്ക് പുറമെ അഫ്സൽ, സയ്യാഫ്, ഷെഫീഖ്, സബീൽ സവാദ് എന്നിവരെ കൂടി ജില്ല സമിതിയിലേക്ക് തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.