ഉണ്ണികൃഷ്ണൻ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ
വട്ടിയൂർക്കാവ്: കഞ്ചാവ് പാക്കറ്റുകളാക്കി വിൽപന നടത്തിയ യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. മണികണ്ഠേശ്വരം സ്വദേശി ഉണ്ണികൃഷ്ണനാണ് (29) പിടിയിലായത്. കഴിഞ്ഞദിവസം പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാച്ചാണി സ്കൂളിന് സമീപം കഞ്ചാവ് പാക്കറ്റുകളുമായി നിൽക്കുന്ന യുവാവിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രദേശത്ത് പാക്കറ്റുകളിലാക്കി ഇയാൾ കഞ്ചാവ് കച്ചവടം നടത്തിവരുന്നതായുള്ള വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെത്തി. വട്ടിയൂർക്കാവ് സി.ഐ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.