തിരുവനന്തപുരം: സൂര്യ അഭിനയിച്ച അയൺ എന്ന ചിത്രത്തിലെ നൃത്തരംഗം അനുകരിച്ച് നൃത്തം ചെയ്ത് ഏറെ പ്രശംസ നേടിയ ചെങ്കൽചൂളയിലെ 12 കലാകാരന്മാർക്ക് സ്നേഹാദരവ് നൽകുന്നു. ആഗസ്റ്റ് ഏഴിന് വൈകുന്നേരം അഞ്ചിന് തൈക്കാട് ഭാരത് ഭവൻ തിരുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരവും വി.കെ. പ്രശാന്ത് എം.എൽ.എ പ്രശസ്തിപത്രവും നൽകും.
പ്രേംനസീറിെൻറ മകൻ ഷാനവാസ് പൊന്നാടയും ചാർത്തും. ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിക്കും. വൈറലായ നൃത്തം കലാകാരന്മാർ വേദിയിൽ അവതരിപ്പിക്കും. പ്രേംനസീർ സുഹൃത്സമിതി, ഭാരത് ഭവൻ എന്നിവ ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.