Posted On
date_range Updated On
date_range അതിഥി തൊഴിലാളികൾക്കും കേരളത്തിൽ റേഷൻ
തിരുവന്തപുരം: അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാൻ കഴിയുന്നത് പ്രചരിപ്പിക്കാൻ വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ ത്രിതല പഞ്ചായത്തംഗങ്ങൾ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡി.സജിത്ത് ബാബു, അതിഥി തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് പോത്തൻകോട്, മംഗലാപുരം ഗ്രാമപത്തായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ, വിവര ശേഖരണം എന്നിവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.