Posted On
date_range Updated On
date_range ക്വാറൻറീൻ കഴിഞ്ഞ മധ്യവയസ്ക പെയ്ഡ് ക്വാറൻറീൻ കേന്ദ്രത്തിൽ
ഇരവിപുരം: ക്വാറൻറീൻ കഴിഞ്ഞ് നാട്ടിലെത്തിയ മധ്യവയസ്കക്ക് താമസിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പിെൻറ സഹായത്തോടെ പെയ്ഡ് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി. വാളത്തുംഗൽ എൽ.പിസ്കൂളിന് സമീപം ചേതനാ നഗറിലായിരുന്നു സംഭവം.
സൗദിയിൽനിന്ന് നാട്ടിലെത്തിയ ഇവർ കരുനാഗപ്പള്ളിയിലെ ക്വാറൻറീൻ കേന്ദ്രത്തിലായിരുന്നു. ശനിയാഴ്ച ബന്ധുവീടുകളിലെത്തിയ ഇവരെ താമസിപ്പിക്കാൻ ബന്ധുക്കൾ തയാറായില്ല. തുടർന്ന് വാളത്തുംഗലിൽ ഇവർ ഒറ്റിക്ക് കൊടുത്തിരുന്ന വീട്ടിൽ എത്തിയെങ്കിലും അവിടെയും ഇവരെ കയറ്റിയില്ല. തുടർന്ന് കൊല്ലത്തെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.