placed സെക്ര​േട്ടറിയറ്റിലെ തീപിടിത്തം: അന്വേഷണം കഴിയുംവരെ ഫയൽ നീക്കം വേണ്ട

*സി.സി.ടി.വികൾ സ്​ഥാപിക്കണമെന്നും ശിപാർശ തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുംവരെ പൊതുഭരണ വിഭാഗത്തിൽനിന്ന്​ പ്രത്യേകിച്ച്​ പൊളിറ്റിക്കൽ പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് ഒരു ഫയലും പുറത്തേക്കോ അകത്തേക്കോ കൊണ്ടുപോകാൻ പാടില്ലെന്നും 24 മണിക്കൂറും ഓഫിസിനകത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നും ശിപാർശ. കഴിഞ്ഞദിവസം ​േപ്രാ​േട്ടാകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഡിസാസ്​റ്റർ മാനേജ്​മൻെറ്​ കമീഷണർ ഡോ. എ. കൗശിക​ൻെറ ​േനതൃത്വത്തിലുള്ള സമിതി ചീഫ് ​സെക്രട്ടറി ഡോ. വിശ്വാസ്​മേത്തക്ക്​ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ്​ ഇക്കാര്യങ്ങളുള്ളത്​. വിശദ റിപ്പോർട്ട്​ സമിതി ഒരാഴ്​ചക്കുള്ളിൽ സമർപ്പിക്കുമെന്നാണ്​ അറിയുന്നത്​. സ്ഥലത്തെ സുരക്ഷ കൂട്ടാൻ 11 ശിപാർശകളാണ്​ ശിപാർശയിലുള്ളത്​. നിലവിലെ സാഹചര്യത്തിൽ ഇവയെല്ലാം നടപ്പാക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം കഴിയുംവരെ 24 മണിക്കൂറും സ്​ഥലത്ത്​ പൊലീസ് സുരക്ഷ വേണം. ഓണക്കാല അവധിയായതിനാൽ ഇതിൽ ഇളവുകൾ വന്നേക്കാം. അത് പാടില്ല. കർശനസുരക്ഷ തന്നെ ഉണ്ടാകണം. തീപിടിത്തമുണ്ടായ സമയംവരെയുള്ള ഫയലുകൾ ഇ-ഫയലുകളായോ എന്ന് പരിശോധിക്കണം. പുറത്തുള്ള സി.സി.ടിവി ദൃശ്യങ്ങൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തണം. കടലാസ് ഫയലുകൾ മാത്രമാണ്​ ഇവിടെയുള്ളതെങ്കിൽ ഇതേക്കുറിച്ച വിവരങ്ങൾ ശേഖരിക്കാൻ വിശ്വാസ്യതയുള്ള സംഘം ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണം. ഭാഗികമായി കത്തിയ കടലാസ് ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കണം. ഭാവിയിൽ അന്വേഷണ ഏജൻസി ചോദിച്ചാൽ നൽകാൻ കഴിയണമെന്നും ശിപാർശയിലുണ്ട്​​. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.