അപകടം കാത്തുവെച്ച് ദേശീയപാതയിൽ കുഴികൾ

കൊട്ടിയം: ദേശീയപാതയിൽ വിവിധയിടങ്ങളിലായി രൂപപ്പെട്ടിട്ടുള്ള കുഴികൾ അപകട ഭീഷണിയുയർത്തുന്നു. പോളയത്തോട് മുതൽ പാരിപ്പള്ളി വരെയുള്ള ദേശീയപാതയിലാണ് നിരവധി ചെറുകുഴികൾ. മഴയും വെളിച്ചമില്ലായ്മയും മൂലം ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപെടുകയാണ്. ദേശീയപാതയുടെ മധ്യ ഭാഗത്തായിട്ടുള്ള കുഴികൾ മൂലം പല സ്ഥലത്തും അപകടം പതിവായതായി നാട്ടുകാർ പറയുന്നു.

തട്ടാമല മുതൽ എ.ആർ ക്യാമ്പ് വരെ വൈദ്യുതി കേബിൾ കുഴികൾ മണ്ണിട്ട് നികത്തി ടാറിടാതെ കിടക്കുന്നതും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ശക്തമായ മഴയിൽ അപകടങ്ങൾ പതിവായി മാറുമ്പോൾ ഈ കുഴികൾ അടയ്ക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

Tags:    
News Summary - Pits on the National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.