മുത്തുകുമാർ
Posted On
date_range Updated On
date_range പൊലീസുകാരെ ആക്രമിച്ചയാൾ പിടിയിൽ
പേരൂർക്കട: മണ്ണന്തല സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. മുക്കോലയ്ക്കൽ ലതനഗർ മുത്തുഭവനിൽ മുത്തുകുമാർ (28) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം. മുത്തുകുമാറിന്റെ സഹോദരനെ മണ്ണന്തല പൊലീസ് ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
സഹോദരനെ സ്റ്റേഷനിൽനിന്ന് വിടണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇയാൾ പ്രകോപിതനാകുകയും അസഭ്യം പറയുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.