കു​റ​വ​ന്‍കോ​ണം-​ക​വ​ടി​യാ​ര്‍ റോ​ഡി​ല്‍ യു​വ​തി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം. ത​ക​ര്‍ന്ന കാ​റി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ണാം

കവടിയാറിലെ അപകടമരണം; വിരല്‍ചൂണ്ടുന്നത് ട്രാഫിക് ക്രമീകരണങ്ങളിലെ പാളിച്ച

പേ​രൂ​ര്‍ക്ക​ട: കു​റ​വ​ന്‍കോ​ണം-​ക​വ​ടി​യാ​ര്‍ റോ​ഡി​ല്‍ സാ​ല്‍വേ​ഷ​ന്‍ ആ​ര്‍മി സ്‌​കൂ​ളി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ അ​പ​ക​ട​മ​ര​ണം വി​ര​ല്‍ചൂ​ണ്ടു​ന്ന​ത് ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ളി​ലേ​ക്ക്. കു​റ​വ​ന്‍കോ​ണം സ്വ​ദേ​ശി മോ​ഹ​ന്‍ തോ​മ​സ് (75) ഓ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് വ​ഴി​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി എ​ന്‍. നൗ​ഷി​ജ (25) മ​രി​ച്ചു. ഇ​വ​രു​ടെ ഭ​ര്‍ത്താ​വ് ആ​ഷി​ഖ് ഇ​നി​യും അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ല്‍ കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ക്കു​ള്ള ഫു​ട്പാ​ത്തി​ല്‍ സു​ര​ക്ഷ വേ​ലി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ന്റ​ര്‍ലോ​ക്കി​ട്ട ന​ട​പ്പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ യു​വ​തി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

പ​ല​പ്പോ​ഴും കു​റ​വ​ന്‍കോ​ണം-​ക​വ​ടി​യാ​ര്‍ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മ​ല്ല. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ സ​ജീ​വ​മാ​ണ്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഇ​വ​ർ ആ​ഹാ​രം ക​ഴി​ക്കു​ന്ന​തും വ​ഴി​യോ​ര​ത്താ​ണ്. ഇ​ട​ക്കാ​ല​ത്ത് പൊ​ലീ​സ് ഇ​ട​പെ​ട്ട് വ​ഴി​യോ​ര ക​ച്ച​വ​ടം വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ച്ചു. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ സേ​വ​നം ല​ഭ്യ​മ​ല്ല. സ്വ​കാ​ര്യ സ്‌​കൂ​ളി​ന് സ​മീ​പം ഹോം ​ഗാ​ര്‍ഡു​ക​ളു​ടെ സേ​വ​നം മാ​ത്ര​മാ​ണു​ള്ള​ത്. ക​വ​ടി​യാ​റി​ലെ ട്രാ​ഫി​ക് കാ​മ​റ​ക​ള്‍ ഇ​ട​ക്കി​ടെ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​കു​ന്നു.

ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൈ​ര്‍ഘ്യ​മു​ള്ള കു​റ​വ​ന്‍കോ​ണം-​ക​വ​ടി​യാ​ര്‍ റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ല. ഇ​വി​ടു​ത്തെ ബൈ​ക്ക്, കാ​ര്‍ റേ​സി​ങ് കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച​താ​ണ്. ഇ​തി​ന് അ​വ​സാ​നം വ​രു​ത്താ​ന്‍ പൊ​ലീ​സി​ന് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന പ​തി​വൊ​ന്നും ഈ ​ഭാ​ഗ​ത്തി​ല്ല. ആ​കെ​യു​ള്ള​ത് കെ​ല്‍ട്രോ​ണ്‍ സ്ഥാ​പി​ച്ച ര​ണ്ട് കാ​മ​റ​ക​ളാ​ണ്. ഇ​വ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം 50 കി​ലോ​മീ​റ്റ​ര്‍ സ്പീ​ഡ് ക​ഴി​ഞ്ഞാ​ല്‍ രേ​ഖ​പ്പെ​ടു​ത്തു​മെ​ങ്കി​ലും മി​ക്ക വാ​ഹ​ന​യാ​ത്രി​ക​രും ഇ​തി​നെ​ക്കു​റി​ച്ച് അ​ജ്ഞ​രാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ കൈ​മാ​റ്റം ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പി​ഴ​യു​ള്ള കാ​ര്യം ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ന്ന​ത്. പേ​രൂ​ര്‍ക്ക​ട പൊ​ലീ​സും മ്യൂ​സി​യം പൊ​ലീ​സും അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് റോ​ഡ്. അ​മി​ത​വേ​ഗ​ത്തി​നും ഫി​റ്റ്‌​ന​സ് ഇ​ല്ലാ​തെ വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ക​ന​ത്ത പി​ഴ​ശി​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ലേ രാ​ജ​വീ​ഥി​യി​ല്‍ ഇ​നി​യൊ​രു അ​പ​ക​ട മ​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കൂ.

Tags:    
News Summary - Accidental death in Kavadiyar; Fingers pointed at lapses in traffic arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.