കോട്ടൺഹിൽ എൽ.പി.എസിൽ 1000 കടന്ന്​ കുട്ടികൾ

തിരുവനന്തപുരം: കോട്ടൺഹിൽ എൽ.പി സ്കൂളിൽ കുട്ടികളുടെ എണ്ണം 1000 കടന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി ഇന്നലെ ഉച്ചവരെ ആകെ 1022 കുട്ടികൾ പ്രവേശനം നേടി. തുടർന്നും പ്രവേശനത്തിനുള്ള അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നതായി ഹെഡ്മാസ്​റ്റർ കെ. ബുഹാരി അറിയിച്ചു. പൊതുവിദ്യാലയങ്ങൾ പൊതുസമൂഹത്തിൽ ആകർഷകമായതിെൻറ പ്രകടമായ ഉദാഹരണമാണ്​ കുട്ടികളുടെ എണ്ണം തെളിയിക്കുന്നതെന്ന്​​ അദ്ദേഹം പറഞ്ഞു.

പ്രവേശനോത്സവം യൂട്യൂബ്‌ ലൈവായി മുഴുവൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഓൺലൈനായിതന്നെ കുട്ടികളുടെ കലാപരിപാടികളും നടന്നു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക്​ തങ്ങളുടെ സ്കൂളും അവിടത്തെ സൗകര്യങ്ങളും വീട്ടിലിരുന്ന്​ കണ്ടുമനസ്സിലാക്കാൻ വേണ്ടുന്ന ക്രമീകരണങ്ങളും അധ്യാപകർ ലൈവ്‌ ടെലികാസ്​റ്റ്​ വഴി ഒരുക്കിയിരുന്നു.

വാർഡ് കൗൺസിലർ രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രവേശനോത്സവത്തിന്​ മന്ത്രി ജി.ആർ. അനിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവും ആശംസ അറിയിച്ചു. പി.ടി.എ പ്രസിഡൻറ് എസ്.എസ്. അനോജിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടി.എ. ജേക്കബ്‌ സ്വാഗതവും ശ്രീലേഖ നന്ദിയും പറഞ്ഞു. ഹെഡ്മാസ്​റ്റർ കെ. ബുഹാരി കുട്ടികൾക്ക്‌ സന്ദേശം നൽകി.

Tags:    
News Summary - Over 1000 children at Cottonhill LPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.