യു​വാ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ കേ​സി​ൽ ഒ​മ്പ​തു​പേ​ർ അ​റ​സ്​​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം വ​ണ്ടി​ത്ത​ടം, പാ​പ്പ​ൻ​ചാ​ണി ഭാ​ഗ​ങ്ങ​ളി​ലെ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ എ​ട്ടു​പേ​ർ​ക്ക് വെ​ട്ടു​കൊ​ണ്ട കേ​സി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട ഒ​മ്പ​തു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി​ക​ളാ​യ നി​ഖി​ൽ (19), ര​ഞ്ജു​ലാ​ൽ (20), അ​ഖി​ൽ (23), അ​നീ​ഷ് (25), ര​ത്ന​രാ​ജ് (37), ജി​ത്തു ജ​യ​ൻ (24), നി​ധീ​ഷ് (19), രാ​ഹു​ൽ (30), അ​നി​ൽ (32) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഒാ​ടെ​യാ​ണ് സം​ഭ​വം. ഒ​രു സം​ഘ​ത്തി​ലെ നേ​താ​വി​െൻറ ഒാ​ട്ടോ റി​ക്ഷ​യി​ൽ മ​റ്റേ സം​ഘ​ത്തി​ലെ ആ​ളു​ടെ ബൈ​ക്ക് ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ഇ​രു​സം​ഘ​ങ്ങ​ളും വ​ണ്ടി​ത്ത​ടം ക​വി​ത തീ​യ​റ്റ​റി​ന് സ​മീ​പം സം​ഘ​ടി​ച്ച് വാ​ളും വെ​ട്ടു​ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടാ​ൻ​ കാ​ര​ണം.

ഫോ​ർ​ട്ട് അ​സി. ക​മീ​ഷ​ണ​ർ ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​ല്ലം എ​സ്.​എ​ച്ച്.​ഒ സു​രേ​ഷ് വി. ​നാ​യ​ർ, എ​സ്.​ഐ​മാ​രാ​യ ബി​പി​ൻ പ്ര​കാ​ശ്, വൈ​ശാ​ഖ്, മ​നോ​ഹ​ര​ൻ, വേ​ണു, എ.​എ​സ്.​ഐ ജ​യിം​സ്, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്ത്, പ്ര​കാ​ശ്, രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.  

Tags:    
News Summary - Nine arrested in Attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.