നെടുമങ്ങാട്

കോൺഗ്രസ് ധർണ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് തിരിച്ചുപിടിക്കുകയും വെട്ടിക്കുറക്കുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡൻറ്​ ആർ. അജയകുമാർ അധ്യക്ഷനായിരുന്നു. കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡൻറ്​ ശേഖരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആനാട് സുരേഷ്, രഘുനാഥൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജെ. മഞ്ജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അക്ബർ ഷാൻ, ടി. സിന്ധു, പ്രഭ, മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡൻറ്​്​ വഞ്ചുവം ഷറഫ്, മണ്ഡലം ഭാരവാഹികളായ എം.എൽ. ഗിരി, മുരളീധരൻ നായർ, ആനാട് ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്യുന്നു -കരുപ്പൂര് റോഡിനായി 300 ലക്ഷം അനുവദിച്ചു : -കരുപ്പൂര് റോഡി​ൻെറ നവീകരണത്തിനായി പൊതുമരാമത്തുവകുപ്പിൽനിന്നും 300ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായി. വലിയമല ​െഎ.എസ്​.ആർ.ഒ ഉൾപ്പടെ നിരവധി സ്കൂൾ, കോളജ് തുടങ്ങിയവ ഉൾപ്പെടുന്ന മണ്ഡലത്തിൽ ഉള്ളിൽ വരുന്ന ഈ റോഡി​ൻെറ പണി ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ ആരംഭിക്കുമെന്ന് സി. ദിവാകരൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.