ധർണ

പേരൂർക്കട: കേന്ദ്ര സർക്കാറി​ൻെറ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയസമരത്തി​ൻെറ ഭാഗമായി കിസാൻ സഭയും ബി.കെ.എം.യുവും സംയുക്തമായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടത്തി. കെ.എ. കേരളീയൻ സ്മാരത്തിന് മുന്നിൽ സംഘടിച്ച കിസാൻസഭ സംസ്ഥാന പ്രസിഡൻറ്​ ജെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കാവല്ലൂർ കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി പി.ജെ. സന്തോഷ് സ്വാഗതം പറഞ്ഞു. വട്ടിയൂർക്കാവ് ശ്രീകുമാർ, കരിയം രവി, വി. രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. എം.സി. സുരേന്ദ്രൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.