പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ഹോസ്റ്റല്‍ പരിസരത്തുനിന്ന് കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ
നെടുമങ്ങാട്: നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിൽ ജെംസ് ഫൗണ്ടേഷന് ഹോസ്റ്റല്‍ പരിസരങ്ങളില്‍ നടത്തിയ വിവിധ പരിശോധനകളില്‍ ആനാട്-കല്ലിയോട്-പാങ്കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്ന മൂന്ന് യുവാക്കളെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു.
ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന് (26), അഖില്‍ജിത്ത് (26), അരുണ്‍ രാജീവന് (25) എന്നിവരെയാണ് നെടുമങ്ങാട് എക്സൈസ് വിഭാഗം അറസ്റ്റുചെയ്തത്. ഇവരുടെ കൈയിൽനിന്ന് 41 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറുകളും ബജാജ് ബൈക്കും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.