പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: കഞ്ചാവ് കൈവശംവെച്ച് വിൽപന നടത്തിവന്ന രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. വാണ്ട പനങ്ങോട്ടേല മേക്കുംകര വീട്ടിൽ ആർ. ബിപിൻ (21), അയിരൂപ്പാറ നാലുമുക്ക് കുന്നുവിള വീട്ടിൽനിന്ന് കരുപ്പൂര് ഇരുമരം കാരാന്തല സുധിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന എസ്. ഹാഷിം (36, ആഷിക്) എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് മേഖലയിലാണ് ഇവർ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. എസ്.എച്ച്.ഒ രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഓമാരായ അസിം, ശ്രീത, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.