Posted On
date_range Updated On
date_range റബർ ഷീറ്റ് മോഷണം- പ്രതി പിടിയിൽ
നെടുമങ്ങാട്: റബർ ഷീറ്റ് മോഷ്ടിച്ചയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്ത് സബീനാ മൻസിലിൽ സെയ്ദ് മുഹമ്മദ്[ 31] നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശി നിയാസിന്‍റെ വീട്ടിൽ ടെറസിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റും ഒട്ടുപാലുമാണ് പ്രതി മോഷ്ടിച്ചത്.
നിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഭാഗത്തുള്ള ഒരു റബർ കടയിൽ മോഷണമുതൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, സൂര്യ, ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.