ശ്രീചിത്ര ഹോമിലെ കുട്ടികൾക്കൊപ്പം ഓണം ആഘോഷിക്കുന്ന മന്ത്രി വീണ ജോർജ്
Posted On
date_range Updated On
date_range ശ്രീചിത്ര ഹോമിലെത്തി ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഓണപ്പാട്ടുകളുമായി ശ്രീചിത്ര ഹോമിൽ ഓണാഘോഷത്തിന് തുടക്കം. മന്ത്രി വീണാ ജോര്‍ജ് ഇവിടെയെത്തി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികളുടെ നിര്‍ബന്ധ പ്രകാരം മന്ത്രിയും ഊഞ്ഞാലാടി.
എല്ലാ കുട്ടികള്‍ക്കും ഓണക്കോടി നല്‍കാനായി കാനറ ബാങ്ക് നല്കിയ 95,000 രൂപ മന്ത്രി ശ്രീചിത്ര സൂപ്രണ്ട് ബിന്ദുവിന് കൈമാറി. ഐസ്ക്രീം ഉള്‍പ്പെടെയുള്ള സ്വീറ്റ്സും വനിത വികസന കോര്പറേഷന് നല്കിയ 30,000 രൂപ വിലവരുന്ന മറ്റ് വസ്ത്രങ്ങളും മന്ത്രി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.