മെഡിക്കല്‍ കോളജ് ആത്യാഹിത വിഭാഗത്തിലെ ഗ്രീന്‍
സോണിനടുത്ത് നിരത്തിയിട്ടിരിക്കുന്ന ട്രോളിയും വീല്‍ചെയറുകളും
മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗ്രീന്‍ സോണിനടുത്ത് ട്രോളിയും വീല്‍ചെയറും അലക്ഷ്യമായി സൂക്ഷിക്കുന്നത് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമാകുന്നെന്ന് ആക്ഷേപം.
ഈ ഭാഗത്ത് ഒടിഞ്ഞതും ഉപയോഗ ശൂന്യമായതുമായ വീല്‍ചെയറുകളും കൂട്ടിയിടുന്നതായി പറയുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ ബന്ധുക്കള്‍ പലപ്പോഴും എടുക്കുന്നത് ഈ ഭാഗത്ത് നിരത്തിയിട്ടിരിക്കുന്ന ഒടിഞ്ഞ വീല്‍ചെയറുകളാണ്. ഉപയോഗിക്കാനാവില്ലെന്ന് തിരിച്ചറിയുന്നതോടെ അവര്‍ കാണുന്ന സ്ഥലത്ത് ഉപേക്ഷിക്കുന്നു. ഒടിഞ്ഞ വീല്‍ചെയറുകള്‍ സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ കൊടുത്ത് നന്നാക്കുന്ന പതിവ് ഇവിടെയില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ആവശ്യമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.