Posted On
date_range Updated On
date_range കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വീട്ടിൽ മോഷണം
കല്ലമ്പലം: കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വീട്ടിലെ ജനൽ കമ്പി വളച്ച് അകത്തുകടന്ന മോഷ്ടാവ് പണവും മിക്സിയും കവർന്നു.
കല്ലമ്പലം കരവാരം എച്ച്.എന്നിന് സമീപം വീട്ടമ്മ മാത്രം താമസിക്കുന്ന വീട്ടിലാണ് മോഷണം. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് വക്കത്തുള്ള ചികിത്സ കേന്ദ്രത്തിലായിരുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. കല്ലമ്പലം പൊലിസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.