കൈ​സു​ദ്ദീ​ൻ

കടയുടമയെയും ജോലിക്കാരനെയും ആക്രമിച്ചയാൾ അറസ്റ്റിൽ

ക​ല്ല​മ്പ​ലം: ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​ട​മ​യെ​യും ജോ​ലി​ക്കാ​ര​നെ​യും കു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​ക്ക​ൽ മു​ക്കം​കോ​ട് വാ​ഴ​വി​ള വീ​ട്ടി​ൽ കൈ​സു എ​ന്ന കൈ​സു​ദ്ദീ​ൻ ആ​ണ് (61) അ​റ​സ്റ്റി​ലാ​യ​ത്. പ​ള്ളി​ക്ക​ൽ ജ​ങ്ഷ​നി​ലു​ള്ള ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ പൂ​ക്ക​ട​യി​ലാ​ണ് പ്ര​തി അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​യും ജോ​ലി​ക്കാ​ര​നാ​യ പ്ര​ദീ​ഷി​നെ​യും ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​ത് വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ള്ളി​ക്ക​ൽ സി.​ഐ ശ്രീ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എം. ​സ​ഹി​ൽ, സു​നി​ൽ, എ.​എ​സ്.​ഐ മ​നോ​ജ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​ന്ദു, മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The man who attacked the shopkeeper and the employee was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.