നാവായിക്കുളം വെട്ടിയറയിൽ നീതുവിന്റെ വീട് തകർന്നുവീണ നിലയിൽ
Posted On
date_range Updated On
date_range ശക്തമായ മഴയിൽ വീട് തകർന്നു
കല്ലമ്പലം: ശക്തമായ മഴയിൽ വീട് തകർന്നു. നാവായിക്കുളം വെട്ടിയറ ഗോപാലമന്ദിരത്തിൽ നീതുവിന്റെ വീടിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വീട്ടുകാർ സംഭവസമയം വീട്ടിലുണ്ടായിരുന്നെങ്കിലും അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു.
ഫർണിച്ചർ ഉൾപ്പെടെ സാധനസാമഗ്രികൾ നശിച്ചു. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നതാണ് പ്രശ്നമായത്. ബാക്കിഭാഗം ഏത് നിമിഷവും തകരാവുന്ന നിലയിലാണ്. വീട്ടുകാർ ബന്ധുവീട്ടിൽ അഭയം തേടി. ലൈഫ് പദ്ധതിയിൽ വീടിനായി പലതവണ പഞ്ചായത്തിനെ സമീപിച്ചിട്ടും അവഗണിച്ചെന്ന പരാതിയും കുടുംബത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.