സ്കൂൾ ലൈബ്രറിക്ക് 50 പുസ്തകങ്ങൾ പ്രിൻസിപ്പൽ കൈമാറുന്നു
Posted On
date_range Updated On
date_range 50ാം പിറന്നാളിന് 50 പുസ്തകങ്ങൾ നൽകി സ്കൂൾ പ്രിൻസിപ്പൽ
കല്ലമ്പലം: തന്റെ 50ാം പിറന്നാളിന് 50 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകി പ്രിൻസിപ്പൽ. കടുവയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ് വിഭാഗം പ്രിൻസിപ്പൽ എം.എൻ. മീരയാണ് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകിയത്. പലപ്പോഴായി വില കൊടുത്തു വാങ്ങിയ വിലപ്പെട്ട പുസ്തകങ്ങൾ ജന്മദിനത്തിന് സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുകയായിരുന്നു.
50ാം പിറന്നാൾ ദിവസം സ്കൂൾ ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ജന്മദിനാഘോഷവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.