Representational Image
നാവായിക്കുളത്ത് റബർ ഷീറ്റ് മോഷണം വ്യാപകം
കല്ലമ്പലം: നാവായിക്കുളം മേഖലയിൽ മോഷണം വ്യാപകം, മോഷ്ടാക്കൾക്ക് താൽപര്യം റബർ ഷീറ്റുകൾ. മൂന്നിടങ്ങളിലായി 267 ഷീറ്റുകൾ മോഷണം പോയി.
നാവായിക്കുളം പൈവേലിക്കോണം തീർഥത്തിൽ ദിലീപ് കുമാർ, നാവായിക്കുളം ഇടമൺനില നിസാം മൻസിലിൽ നിസാമുദ്ദീൻ, നാവായിക്കുളം ഇടമൺനില സ്വദേശി അലിയാരുകുഞ്ഞ് എന്നിവരുടെ വീടുകളിൽനിന്നുമാണ് ഷീറ്റുകൾ മോഷണം പോയത്.
ദീലീപ് കുമാറിന്‍റെ 206 ഉം നിസാമുദ്ദീന്‍റെ 55 ഷീറ്റും അലിയാരുകുഞ്ഞിന്‍റെ ആറ് ഷീറ്റുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 12.20നാണ് നിസാമുദ്ദീന്‍റെയും അലിയാരുകുഞ്ഞിന്‍റെയും വീട്ടിൽ മോഷണം നടന്നത്.
ഇവർ സി.സി ടി.വി ദൃശ്യങ്ങൾ പള്ളിക്കൽ പൊലീസിന് കൈമാറി. മോഷണ വിവരം വീട്ടുകാർ അറിയാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വലിയതോതിൽ റബർ ഷീറ്റുകൾ വീടിന് പുറത്ത് സൂക്ഷിക്കുന്നവരിൽനിന്നും കുറച്ച് ഷീറ്റുകൾ മാത്രം മോഷണം പോയാൽ പലപ്പോഴും വീട്ടുകാർ ശ്രദ്ധിക്കണമെന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.