Posted On
date_range Updated On
date_range ബസുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയിൽ മുക്കടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഐ.എസ്.ആർ.ഒയുടെ ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴിനാണ് അപകടം. ഐ.എസ്.ആർ.ഒയിലെ ജീവനക്കാരെ കൊണ്ടുവരുന്നതിനായി തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വന്ന ബസും ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കു പോയ ബസുമാണ് അപകടത്തിൽപെട്ടത്. ഐ.എസ്.ആർ.ഒയുടെ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ ഡ്രൈവർക്കാണ് നിസ്സാര പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.