പരിക്കേറ്റ സുനിൽകുമാർ
Posted On
date_range Updated On
date_range തെരുവുനായ് ആക്രമണത്തിൽ പത്രം ഏജന്‍റിന് പരിക്ക്
കല്ലമ്പലം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്ര ഏജൻറിന് പരിക്ക്. ബൈക്കിൽ പത്ര വിതരണം നടത്തുകയായിരുന്ന സുനിൽകുമാറിനാണ് പരിക്കേറ്റത്.
പുല്ലൂർമുക്ക് - ഡീസന്റ് മുക്ക് റോഡിൽ കല്ലുവിള ഭാഗത്തുവെച്ചാണ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. വാഹനത്തിൽനിന്ന് തെറിച്ച് വീണ സുനിൽകുമാറിനെ വീണ്ടും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു.
പിന്നാലെയെത്തിയ പാൽ വിതരണം ചെയ്യുന്ന വാഹനം നിർത്താതെ ഹോണടിച്ചപ്പോൾ തെരുവുനായ്ക്കൾ പിന്മാറുകയായിരുന്നു. തുടർന്ന് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പൊട്ടലുള്ളതായി പരിശോധനയിൽ കണ്ടെത്തി. പ്രാഥമിക ചികിത്സക്ക് വിധേയനായശേഷം സുനിൽകുമാർ തന്നെ കാറിൽ സഞ്ചരിച്ച് മറ്റൊരാളുടെ സഹായത്തോടെ സാധ്യമായ ഇടങ്ങളിലെല്ലാം പത്രവിതരണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.