പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range പിന്നാക്ക സമുദായക്കാരിയായ സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി അറസ്റ്റിൽ
കല്ലമ്പലം: പിന്നാക്ക സമുദായക്കാരിയായ സ്ത്രീയെ ആക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിലെ പ്രതിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ ഞായലിൽ ശ്യാംനിവാസിൽ ശ്യാംകുമാർ (23) ആണ് അറസ്റ്റിലായത്. വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ഇയാൾ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.