Posted On
date_range Updated On
date_range കാർ മൊബൈൽ കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു.
കല്ലമ്പലം: നിയന്ത്രണംതെറ്റിയ കാർ മൊബൈൽ കടയിലേക്ക് ഇടിച്ചു കയറി യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. കല്ലമ്പലം ജംഗ്ഷനിൽ വ്യാഴാഴ്ച പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. ഡിവൈഡറിൽ ഇടിച്ച ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്കു് പോവുകയായിരുന്ന കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. കല്ലമ്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.