അ​പ​ക​ട​ത്തി​ൽ ബ​സി​ന​ടി​യി​ൽ​പെ​ട്ട സ്കൂ​ട്ട​ർ

ബസ് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു; യാത്രക്കാരൻ അദ്​ഭുതകരമായി രക്ഷപ്പെട്ടു

ക​ല്ല​മ്പ​ലം: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സ്കൂ​ട്ട​ർ ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ല്ല​മ്പ​ലം വെ​യി​ലൂ​ർ സ്വ​ദേ​ശി സു​രേ​ഷാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ല്ല​മ്പ​ലം ജ​ങ്​​ഷ​നി​ൽ ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തെ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന്​ മു​ന്നി​ൽ മാ​താ​വി​നോ​ട് സ്കൂ​ട്ട​ർ നി​ർ​ത്തി സം​സാ​രി​ച്ചു​നി​ന്ന സു​രേ​ഷി​നെ വ​ർ​ക്ക​ല-​ചി​റ​യി​ൻ​കീ​ഴ് റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ഇ​ടി​ച്ച​ത്.

സു​രേ​ഷ് തെ​റി​ച്ച് ഒ​രു വ​ശ​ത്തേ​ക്​ വീ​ണ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. സ്വ​കാ​ര്യ ബ​സി​െൻറ അ​ടി​യി​ൽ കു​ടു​ങ്ങി​യ സ്കൂ​ട്ട​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Tags:    
News Summary - bus hit on scooter; miracle escape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.