ബിജു
Posted On
date_range Updated On
date_range പീഡനശ്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
കല്ലമ്പലം: യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. കല്ലമ്പലം പുതുശ്ശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ ബിജു (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30ന് കല്ലമ്പലം ജങ്ഷനിൽ നിന്ന് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ മധ്യവയസ്കയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയ ഇവരുടെ പല്ലുകൾക്കും കീഴ്ത്താടിക്കും പരിക്കുണ്ട്.
വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ കല്ലമ്പലം എസ്.ഐ സുധീഷ് എസ്.എൽ, അഡീഷനൽ എസ്.ഐ സത്യദാസ്, ജി.എസ്.ഐ സനിൽകുമാർ, സി.പി.ഒമാരായ സുബൈർ, അജിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.