Posted On
date_range Updated On
date_range പഞ്ചായത്തംഗത്തിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തെട്ടാം മൈൽ വാർഡ് അംഗം പൈവേലിക്കോണം ബിജുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിർമിച്ച് മറ്റൊരാൾ പണം തട്ടാൻ ശ്രമിച്ചതായി പരാതി.
16,000 രൂപ ഉടൻ വേണമെന്നും പെട്ടെന്ന് തിരികെ തരാമെന്നുമുള്ള സന്ദേശങ്ങളും പണം അയയ്ക്കേണ്ട നമ്പറും അയച്ചു. സുഹൃത്ത് ബിജുവിനെ ഫോണിൽ വിളിച്ചപ്പോഴാണ് സംഭവം വ്യാജമാണെന്ന് മനസ്സിലായത്. ബിജു പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.