പ്ര​വീ​ൺ

ഭാര്യ മരിച്ച സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ ആൾ തൂങ്ങി മരിച്ചനിലയിൽ

ക​ല്ല​മ്പ​ലം: ഏ​താ​നും മാ​സ​ങ്ങ​ൾ മു​മ്പ് ഭാ​ര്യ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജ​യി​ലി​ലാ​കു​ക​യും അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്‌​ത ഭ​ർ​ത്താ​വ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ. പു​തു​ശ്ശേ​രി​മു​ക്ക് കൊ​ട്ട​ള​ക്കു​ന്ന് കു​ന്നു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പു​ഷ്പാം​ഗ​ദ​ൻ- ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ്പി​ളി എ​ന്ന് വി​ളി​ക്കു​ന്ന പ്ര​വീ​ൺ (28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​വീ​ണി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ർ​ക്ക​ല ചെ​റു​ന്നി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ സ​രി​ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന പ്ര​വീ​ൺ മൂ​ന്ന് മാ​സം മു​മ്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. മ​ക്ക​ൾ: അ​ക്ഷ​ര, ആ​ദി​ത്യ​ൻ. പ്ര​ദീ​പ് ഏ​ക സ​ഹോ​ദ​ര​നാ​ണ്. ക​ല്ല​മ്പ​ലം ​െപാ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.




Tags:    
News Summary - A man who was released on bail in connection with the death of his wife has been hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.