ഐ.എഫ്.എഫ്.കെ: ആദ്യദിനം തന്നെ 5000 കടന്ന് ഡെലിഗേറ്റ് രജിസ്ട്രേഷന്‍

തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതുമുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം.

കോവിഡ് കാലത്ത് നടന്ന രണ്ട് മേളകളില്‍നിന്ന് വ്യത്യസ്തമായി രജിസ്ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. വിദ്യാർഥികളുടെ സജീവ പങ്കാളിത്തമാണ് ആദ്യ മണിക്കൂറുകളില്‍ ദൃശ്യമായത്. വിദ്യാർഥിപ്രാതിനിധ്യം കുട്ടാൻ ഇത്തവണയും ഇവർക്ക് ഇരട്ടി പാസ് അനുവദിച്ചിട്ടുണ്ട്. 3000 പാസാണ് വിദ്യാർഥികൾക്ക് നൽകുന്നത്.

ആകെ 11000ത്തോളം ഡെലിഗേറ്റുകള്‍ക്കാണ് അവസരം. www.iffk.in ലെ ലിങ്കിലൂടെ രജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർഥികള്‍ക്ക് 500 രൂപയുമാണ് ഫീസ്. മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Tags:    
News Summary - IFFK-Delegate registration crossed 5000 on first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.