തിരുവനന്തപുരം: െഎരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ സ്ഥാപകനേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന ജി. ഗോപിനാഥൻ നായരുടെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത്തെ സ്നേഹസ്മൃതി പുരസ്കാരത്തിന് രമേശ് ചെന്നിത്തലെയ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ഡോ. ജോർജ് ഒാണക്കൂർ, പ്രഫ. ചന്ദ്രചൂഡൻ, സി. ദിവാകരൻ എം.എൽ.എ എന്നിവരാണ് മുൻ പുരസ്കാര ജേതാക്കൾ. ജി. ഗോപിനാഥൻ നായരുടെ നാലാം സ്മൃതിദിനം ആഗസ്റ്റ് 22നാണ്.
ഡോ. ടി.ജി. രാമചന്ദ്രൻപിള്ള, സുധാഹരികുമാർ, പി. മോഹനൻ, കെ. മുരളീധരൻ, സുധീഷ്ചന്ദ്രൻ, ആറ്റുകാൽ ജി. കുമാരസ്വാമി, വേണുഗോപാലൻ നായർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.