തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 12 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയർ ഇന്റലിജന്‍സ് പിടികൂടി.
തിങ്കളാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരൻ നാഗര്‍കോവില്‍ സ്വദേശിയുടെ പക്കല്‍നിന്നാണ് 210 ഗ്രാം സ്വര്‍ണം പിടികൂടിയത്. മൊബെല്‍ ഫോണില്‍ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ചാര്ജറില് രണ്ടുചെറിയ കക്ഷണങ്ങളാക്കിയും ട്രോളി ബാഗിനുള്ളില്‍ നാല് കോയിനുകളാക്കിയ നിലയിലുമായിരുന്നു സ്വർണം.
രഹസ്യവിവരത്തെ തുടർന്ന് ലഗേജുകള്‍ പലതവണ പരിശോധിച്ചപ്പോള്‍ ട്രോളിയുടെ വശങ്ങളില് ഒളിപ്പിച്ച കോയിനുകളും ചാര്ജറില് ഒളിപ്പിച്ച സ്വര്‍ണവും കെണ്ടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.